Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 12:03 AM GMT Updated On
date_range 24 Dec 2020 12:03 AM GMTകരുണാകരൻ അനുസ്മരണം
text_fieldsbookmark_border
പെരിങ്ങത്തൂർ: കോൺഗ്രസ് പെരിങ്ങളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂർ ടൗണിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻെറ അനുസ്മരണ യോഗം നടത്തി. പെരിങ്ങളം മണ്ഡലം പ്രസിഡൻറ് ഖാലിദ് പിലാവുള്ളതിൽ പതാക ഉയർത്തി.തുടർന്ന് പുഷ്പാർച്ചനയുണ്ടായി. പെരിങ്ങത്തൂർ ടൗൺ പ്രസിഡൻറ് അനൂപ് കരിയാട്, ഗാന്ധി മോഹൻ, കെ.പി. അബ്ദുല്ല, വി.എം. രാജൻ, കെ.പി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു. പുല്ലൂക്കര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ലീഡർ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. രാജീവൻ പോറ്റേരി അധ്യക്ഷത വഹിച്ചു. സജീവൻ പുല്ലൂക്കര, ഷൈനി മോഹൻദാസ്, മധു കൂടത്തിൽ, ബാബു കൂടത്തിൽ, എം.ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story