ശ്രീകണ്ഠപുരം: നഗരസഭ തെരഞ്ഞെടുപ്പിൽ കൈതപ്രം വാർഡിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി വിജിൽ മോഹനന് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . പൊതുയോഗം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് പി.പി. ഷാജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന, കെ.പി. ലിജേഷ്, സിജോ മറ്റപ്പള്ളി, എ.കെ. ഇസ്മായിൽ, ടി.എൽ. എബ്രഹാം, എൻ.ജെ. സ്റ്റീഫൻ, വി.വി. സന്തോഷ്, എം. ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു. ----------------- വിജയോത്സവം ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പ് വിജയത്തിൻെറ ഭാഗമായി ചെങ്ങളായി ടൗണിൽ എൽ.ഡി.എഫ് വിജയോത്സവം നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. ഷാഹുൽ ഹമീദ്, എം. വേലായുധൻ, കെ. രാജൻ, വി.പി. മോഹനൻ, എം.വി. വിനോദ്, കെ. ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.