രക്തസാക്ഷി ധനരാജിൻെറ ഭാര്യ സജിനിക്ക് ജയം പയ്യന്നൂർ: സി.പി.എം രക്തസാക്ഷി രാമന്തളി കുന്നരുവിലെ സി.വി. ധനരാജിൻെറ ഭാര്യ എൻ.വി. സജിനിക്ക് ഗ്രാമപഞ്ചായത്ത് മത്സരവേദിയിൽ തിളങ്ങുന്ന ജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് സി.പി.എം സ്ഥാനാർഥിയായി സജിനി മത്സരിച്ച് 240ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചത്. സജിനിയുടെ സ്ഥാനാര്‍ഥിത്വത്തിന് അഭിവാദ്യമര്‍പ്പിച്ച് ടി.പി. ചന്ദ്രശേഖരൻെറ ഭാര്യ കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. 2016 ജൂലൈ 11 നാണ് അക്രമിസംഘം ഡി.വൈ.എഫ്.ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ പ്രതികള്‍ പിടിയിലായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. ഭർത്താവിൻെറ പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുന്ന സജിനി ഇപ്പോൾ സി.പി.എം കാരന്താട് പടിഞ്ഞാറ് ബ്രാഞ്ചംഗമാണ്. രാമന്തളിയിൽ 15 വാർഡുകളിൽ എട്ട് നേടി സി.പി.എം ഭരണം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.