Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരക്തസാക്ഷി ധനരാജി​െൻറ...

രക്തസാക്ഷി ധനരാജി​െൻറ ഭാര്യ സജിനിക്ക് ജയം

text_fields
bookmark_border
രക്തസാക്ഷി ധനരാജി​ൻെറ ഭാര്യ സജിനിക്ക് ജയം പയ്യന്നൂർ: സി.പി.എം രക്തസാക്ഷി രാമന്തളി കുന്നരുവിലെ സി.വി. ധനരാജി​ൻെറ ഭാര്യ എൻ.വി. സജിനിക്ക്​ ഗ്രാമപഞ്ചായത്ത് മത്സരവേദിയിൽ തിളങ്ങുന്ന ജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് സി.പി.എം സ്ഥാനാർഥിയായി സജിനി മത്സരിച്ച് 240ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചത്. സജിനിയുടെ സ്ഥാനാര്‍ഥിത്വത്തിന് അഭിവാദ്യമര്‍പ്പിച്ച് ടി.പി. ചന്ദ്രശേഖര​ൻെറ ഭാര്യ കെ.കെ. രമയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​ വൈറലായിരുന്നു. 2016 ജൂലൈ 11 നാണ് അക്രമിസംഘം ഡി.വൈ.എഫ്‌.ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ പ്രതികള്‍ പിടിയിലായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. ഭർത്താവി​ൻെറ പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുന്ന സജിനി ഇപ്പോൾ സി.പി.എം കാരന്താട് പടിഞ്ഞാറ് ബ്രാഞ്ചംഗമാണ്. രാമന്തളിയിൽ 15 വാർഡുകളിൽ എട്ട് നേടി സി.പി.എം ഭരണം നിലനിർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story