പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്​

മയ്യിൽ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്ഥാനാർഥികൾ സമർപ്പിച്ച ഹരജിയിൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവ്. മയ്യിൽ പഞ്ചായത്തിൽ 11, 12 വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർഥികളായ കെ. നബീസ, കാദർ കാലടി എന്നിവരുടെ പരാതിയിലാണ് ഹൈകോടതി പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്. 11ാം വാർഡിലെ അരയിടത്തുചിറ ചെറുപഴശ്ശി എൽ.പി സ്കൂളിലെ രണ്ട് ബൂത്തുകൾ, കാലടി ചെറുപഴശ്ശി വെസ്​റ്റ് എ.എൽ.പി സ്കൂളിലെ രണ്ട് ബൂത്തുകൾ എന്നിവിടങ്ങളിലാണ് പൊലീസി‍ൻെറ നിരീക്ഷണത്തിൽ വോട്ടിങ് സൗകര്യം ഒരുക്കാൻ ഉത്തരവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.