പ്രചാരണ വസ്തുക്കൾ നശിപ്പിച്ചു

തലശ്ശേരി: നഗരസഭയിെല കുയ്യാലി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നശിപ്പിച്ചതായി പരാതി. കാളിയത്താൻ പീടികക്ക് സമീപം സ്ഥാപിച്ച ബോർഡും ബാനറുമാണ് നശിപ്പിച്ചത്. ഇതുസംബന്ധിച്ച് തലശ്ശേരി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.ഇ. പവിത്രരാജ് തലശ്ശേരി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് കെ.ഇ. പവിത്രരാജ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.