മാഹി ബൈപാസ്: ഈസ്​റ്റ്​ പള്ളൂരിൽ സിഗ്നൽ ജങ്​ഷൻ ഒരുക്കും

മാഹി ബൈപാസ്: ഈസ്​റ്റ്​ പള്ളൂരിൽ സിഗ്നൽ ജങ്​ഷൻ ഒരുക്കും മാഹി: മുഴപ്പിലങ്ങാട് -മാഹി ദേശീയപാത ബൈപാസിൽ മാഹി ഈസ്​റ്റ്​ പള്ളൂരിൽ സിഗ്നൽ ജങ്​ഷൻ സംവിധാനം ഏർപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു.എട്ടുമാസമായി പൂട്ടിക്കിടക്കുന്ന മാഹി സ്പിന്നിങ് മില്ലിൽ അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്ന തൊഴിലാളികളെ മുഖ്യമന്ത്രി സന്ദർശിച്ചു. മാനേജ്മൻെറുമായി കൂടിക്കാഴ്ച നടത്തി. വൈദ്യുതി കുടിശ്ശിക സംബന്ധമായ കാര്യങ്ങളിൽ സർക്കാർ ആവശ്യമായ ഇളവുകൾ അനുവദിക്കുമെന്നും മിൽ തുറന്നുപ്രവർത്തിക്കാൻ കേന്ദ്ര ടെക്സ്​ൈറ്റൽ മന്ത്രാലയവുമായി അടുത്തയാഴ്ച ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും വി.നാരായണസാമി പറഞ്ഞു. സാമൂഹിക ക്ഷേമ മന്ത്രി എം. കന്തസാമി, വി. വൈദ്യലിംഗം എം.പി, മുൻ മന്ത്രിമാരായ എ.വി. സുബ്രഹ്മണ്യം, ഇ. വത്സരാജ്, മാഹി ബ്ലോക്ക് കോൺഗ്രസ്​ നേതാക്കളായ അഡ്വ. എം.ഡി. തോമസ്, സത്യൻ കേളോത്ത്, കെ. മോഹനൻ, കെ.വി. ഹരീന്ദ്രൻ, കെ. സുരേഷ്, കെ. ഹരീന്ദ്രൻ, പി.പി. ആശാലത, പി. ശ്യാംജിത്ത് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.