Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2020 11:59 PM GMT Updated On
date_range 21 Nov 2020 11:59 PM GMTമാഹി ബൈപാസ്: ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ജങ്ഷൻ ഒരുക്കും
text_fieldsbookmark_border
മാഹി ബൈപാസ്: ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ജങ്ഷൻ ഒരുക്കും മാഹി: മുഴപ്പിലങ്ങാട് -മാഹി ദേശീയപാത ബൈപാസിൽ മാഹി ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ജങ്ഷൻ സംവിധാനം ഏർപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു.എട്ടുമാസമായി പൂട്ടിക്കിടക്കുന്ന മാഹി സ്പിന്നിങ് മില്ലിൽ അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്ന തൊഴിലാളികളെ മുഖ്യമന്ത്രി സന്ദർശിച്ചു. മാനേജ്മൻെറുമായി കൂടിക്കാഴ്ച നടത്തി. വൈദ്യുതി കുടിശ്ശിക സംബന്ധമായ കാര്യങ്ങളിൽ സർക്കാർ ആവശ്യമായ ഇളവുകൾ അനുവദിക്കുമെന്നും മിൽ തുറന്നുപ്രവർത്തിക്കാൻ കേന്ദ്ര ടെക്സ്ൈറ്റൽ മന്ത്രാലയവുമായി അടുത്തയാഴ്ച ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും വി.നാരായണസാമി പറഞ്ഞു. സാമൂഹിക ക്ഷേമ മന്ത്രി എം. കന്തസാമി, വി. വൈദ്യലിംഗം എം.പി, മുൻ മന്ത്രിമാരായ എ.വി. സുബ്രഹ്മണ്യം, ഇ. വത്സരാജ്, മാഹി ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ അഡ്വ. എം.ഡി. തോമസ്, സത്യൻ കേളോത്ത്, കെ. മോഹനൻ, കെ.വി. ഹരീന്ദ്രൻ, കെ. സുരേഷ്, കെ. ഹരീന്ദ്രൻ, പി.പി. ആശാലത, പി. ശ്യാംജിത്ത് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story