യു.ഡി.എഫ്​ തെരഞ്ഞെടുപ്പ് കൺവെൻഷൻ

യു.ഡി.എഫ്​ തെരഞ്ഞെടുപ്പ് കൺവെൻഷൻ PYR UDF.jpg പയ്യന്നൂർ നഗരസഭതല യു.ഡി.എഫ് തെരഞ്ഞെടുപ്പ്​ കമ്മിറ്റി രൂപവത്കരണ യോഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: യു.ഡി.എഫ് പയ്യന്നൂർ മുനിസിപ്പൽ ​െതരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്​ഘാടനം ചെയ്​തു. യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ കെ. ജയരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ 44 വാർഡുകളിലെയും സ്​ഥാനാർഥികളെ ചടങ്ങിൽ പരിചയപ്പെടുത്തി. വി.കെ.പി. ഇസ്മായിൽ ചെയർമാനും എ.പി. നാരായണൻ ജനറൽ കൺവീനറായും എം. പ്രദീപ് കുമാർ ട്രഷററായും 501 അംഗ മുനിസിപ്പൽ തല യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.