കോൺഗ്രസ് ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ലിസി ജോസഫ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥി കണ്ണൂർ: ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ലിസി ജോസഫ് യു.ഡി.എഫിൻെറ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥിയായി ഉളിക്കൽ ഡിവിഷനിൽ നിന്നും മത്സരിക്കും. കേളകം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡൻറ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആകെയുള്ള 24 ഡിവിഷനുകളിൽ 14 എണ്ണത്തിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് -അഞ്ച്, സി.എം.പി -രണ്ട്, ആർ.എസ്.പി -ഒന്ന്, വെൽഫെയർ പാർട്ടി -ഒന്ന്, കേരള കോൺഗ്രസ് (എം ജോസഫ്) -ഒന്ന് എന്നിങ്ങനെയാണ് ഘടകകക്ഷികൾക്ക് ജില്ല പഞ്ചായത്തിലേക്ക് അനുവദിച്ച സീറ്റുകൾ. വാർഡുകളുടെ പേര്, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ: കരിവെള്ളൂർ -മഹേഷ് കുന്നുമ്മൽ, ആലക്കോട് -തോമസ് വക്കത്താനം, നടുവിൽ -പ്രിയ ഫൽഗുനൻ, പയ്യാവൂർ -എൻ.പി. ശ്രീധരൻ, ഉളിക്കൽ -ലിസി ജോസഫ്, പേരാവൂർ - ജൂബിലി ചാക്കോ, കോളയാട് -ജയ്ഷ ഒളാട്ടുപുറം, പാട്യം -റിഞ്ചുമോൾ മാക്കുറ്റി, കൊളവല്ലൂർ -ജിഷ വള്ള്യായി, കതിരൂർ - ഹരിദാസ് മൊകേരി, പിണറായി - അഡ്വ. വി.എം. ശരേഷ് കുമാർ, കൂടാളി -കെ.സി. മുഹമ്മദ് ഫൈസൽ, അഴീക്കോട് -ടി. മാലിനി, കടന്നപ്പള്ളി -എൻ.വി. മധുസൂദനൻ. തില്ലങ്കേരി ഡിവിഷനിൽ കേരള കോൺഗ്രസിലെ (എം–ജോസഫ്) ജോർജ് കുട്ടി ഇരുമ്പുകുഴിയിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.