Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ്​ ജില്ല...

കോൺഗ്രസ്​ ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾ

text_fields
bookmark_border
കോൺഗ്രസ്​ ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ലിസി ജോസഫ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനാർഥി കണ്ണൂർ: ജില്ല പഞ്ചായത്തിലേക്ക്​ മത്സരിക്കുന്ന കോൺഗ്രസ് ​സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ലിസി ജോസഫ് യു.ഡി.എഫി​ൻെറ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനാർഥിയായി ഉളിക്കൽ ഡിവിഷനിൽ നിന്നും മത്സരിക്കും. കേളകം പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​, പഞ്ചായത്ത് പ്രസിഡൻറ്​, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആകെയുള്ള 24 ഡിവിഷനുകളിൽ 14 എണ്ണത്തിലാണ്​ കോൺഗ്രസ്​ മത്സരിക്കുന്നത്​. മുസ്​ലിം ലീഗ്​ -അഞ്ച്​, സി.എം.പി -​രണ്ട്​, ആർ.എസ്​.പി -ഒന്ന്​, വെൽഫെയർ പാർട്ടി -ഒന്ന്​, കേരള കോൺഗ്രസ് (എം ജോസഫ്) -ഒന്ന്​ എന്നിങ്ങനെയാണ്​ ഘടകകക്ഷികൾക്ക്​ ജില്ല പഞ്ചായത്തിലേക്ക്​ അനുവദിച്ച സീറ്റുകൾ. വാർഡുകളുടെ പേര്​, സ്ഥാനാർഥിയുടെ പേര്​ എന്ന ക്രമത്തിൽ: കരിവെള്ളൂർ -മഹേഷ് കുന്നുമ്മൽ, ആലക്കോട് -തോമസ് വക്കത്താനം, നടുവിൽ -പ്രിയ ഫൽഗുനൻ, പയ്യാവൂർ -എൻ.പി. ശ്രീധരൻ, ഉളിക്കൽ -ലിസി ജോസഫ്, പേരാവൂർ - ജൂബിലി ചാക്കോ, കോളയാട് -ജയ്ഷ ഒളാട്ടുപുറം, പാട്യം -റിഞ്ചുമോൾ മാക്കുറ്റി, കൊളവല്ലൂർ -ജിഷ വള്ള്യായി, കതിരൂർ - ഹരിദാസ് മൊകേരി, പിണറായി - അഡ്വ. വി.എം. ശരേഷ് കുമാർ, കൂടാളി -കെ.സി. മുഹമ്മദ് ഫൈസൽ, അഴീക്കോട് -ടി. മാലിനി, കടന്നപ്പള്ളി -എൻ.വി. മധുസൂദനൻ. തില്ലങ്കേരി ഡിവിഷനിൽ കേരള കോൺഗ്രസിലെ (എം–ജോസഫ്) ജോർജ് കുട്ടി ഇരുമ്പുകുഴിയിൽ മത്സരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story