ബെസ്​റ്റ്​ ചൈൽഡ് ടീച്ചർ പുരസ്കാരം നിദ റമീസിന്

ബെസ്​റ്റ്​ ചൈൽഡ് ടീച്ചർ പുരസ്കാരം നിദ റമീസിന് Foto: pgr- nida ramees ബെസ്​റ്റ്​ ചൈൽഡ് ടീച്ചർ അവാർഡ് നേടിയ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ നിദ റമീസ്പെരിങ്ങത്തൂർ: ശിശു ദിനവുമായി ബന്ധപ്പെട്ട് കാലിഡോസ്കോപ് എജുക്കേഷൻ ചാനൽ സംസ്ഥാനതലത്തിൽ നടത്തിയ ബെസ്​റ്റ്​ ചൈൽഡ്​ ടീച്ചർ പുരസ്കാരത്തിന് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിദ റമീസ് അർഹത നേടി. ഒമ്പതാം ക്ലാസ് ബയോളജിയിലെ ആഹാരം അന്നപഥത്തിൽ എന്ന പാഠഭാഗമാണ് ക്ലാസെടുക്കാൻ തിരഞ്ഞെടുത്തത്.അവാർഡ് നേടിയ നിദ റമീസിനെയും ആവശ്യമായ സഹായം നൽകിയ അധ്യാപകൻ കെ.ടി. ജാഫറിനെയും ഹെഡ്മാസ്​റ്റർ എൻ. പത്മനാഭൻ അഭിനന്ദിച്ചു.–––––––––––––––––––––––––––––––––––––––––––––––––––––––––––––––––––പോസ്​റ്റർ ഡിസൈനിങ്​ മത്സരംപെരിങ്ങത്തൂർ: 'ബാല്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസി​ൻെറ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തി​ൻെറ ഭാഗമായി ഇൻറർ സ്കൂൾ ഡിജിറ്റൽ പോസ്​റ്റർ രചന മത്സരം നടത്തി. ജില്ലയിലെ വിവിധ സ്കൂളുകൾ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.