എട്ടിക്കുളം, രാമന്തളി ആശുപത്രി തുറന്നു PYR Hospital3.jpg രാമന്തളി, എട്ടിക്കുളം ആശുപത്രികൾ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: എട്ടിക്കുളം, രാമന്തളി കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തീരദേശ നിവാസികൾ ഉൾപ്പെടെയുള്ള രാമന്തളി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ ചികിത്സക്കുവേണ്ടി ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ആശുപത്രികൾ രോഗി സൗഹൃദ ആശുപത്രികളായി. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെ ഒ.പി സൗകര്യമുണ്ടാവും. സ്പെഷാലിറ്റി ക്ലിനിക്കായ ശ്വാസ്, ആശ്വാസ്, ജീവിത ശൈലി, വയോജന കൗമാര ക്ലിനിക് എന്നിവയുണ്ടാവും. ലബോറട്ടറി സേവനവും കൗൺസലിങ്ങും പ്രീ ചെക്കപ്പും ആശുപത്രിയിലുണ്ടാവും.യോഗ ഹാൾ, നിരീക്ഷണ മുറി, ശിശു സൗഹൃദ പ്രതിരോധ കുത്തിവെപ്പ് മുറി, എയർ പോർട്ട് ഇരിപ്പിട സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. എം.എൽ.എ ഫണ്ട്, നാഷനൽ ഹെൽത്ത് മിഷൻ മുഖേനയുള്ള ഫണ്ട്, പഞ്ചായത്ത് പദ്ധതി വിഹിതം, ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച ഫണ്ട് എന്നിവ വഴിയാണ് വികസന പ്രവർത്തങ്ങൾ പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ സ്വാഗതവും ഡോ. ടി.പി. ഭവ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.