Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎട്ടിക്കുളം, രാമന്തളി...

എട്ടിക്കുളം, രാമന്തളി ആശുപത്രി തുറന്നു

text_fields
bookmark_border
എട്ടിക്കുളം, രാമന്തളി ആശുപത്രി തുറന്നു PYR Hospital3.jpg രാമന്തളി, എട്ടിക്കുളം ആശുപത്രികൾ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: എട്ടിക്കുളം, രാമന്തളി കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തീരദേശ നിവാസികൾ ഉൾപ്പെടെയുള്ള രാമന്തളി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ ചികിത്സക്കുവേണ്ടി ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ആശുപത്രികൾ രോഗി സൗഹൃദ ആശുപത്രികളായി. രാവിലെ ഒമ്പത് മുതൽ വൈകീട്ട്​ ആറ് മണി വരെ ഒ.പി സൗകര്യമുണ്ടാവും. സ്പെഷാലിറ്റി ക്ലിനിക്കായ ശ്വാസ്, ആശ്വാസ്, ജീവിത ശൈലി, വയോജന കൗമാര ക്ലിനിക് എന്നിവയുണ്ടാവും. ലബോറട്ടറി സേവനവും കൗൺസലിങ്ങും പ്രീ ചെക്കപ്പും ആശുപത്രിയിലുണ്ടാവും.യോഗ ഹാൾ, നിരീക്ഷണ മുറി, ശിശു സൗഹൃദ പ്രതിരോധ കുത്തിവെപ്പ്​ മുറി, എയർ പോർട്ട് ഇരിപ്പിട സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. എം.എൽ.എ ഫണ്ട്, നാഷനൽ ഹെൽത്ത് മിഷൻ മുഖേനയുള്ള ഫണ്ട്, പഞ്ചായത്ത് പദ്ധതി വിഹിതം, ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച ഫണ്ട് എന്നിവ വഴിയാണ് വികസന പ്രവർത്തങ്ങൾ പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ്​ എം.വി. ഗോവിന്ദൻ സ്വാഗതവും ഡോ. ടി.പി. ഭവ്യ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story