നീർവേലിയിൽ സ്മാർട്ട് അംഗൻവാടി

നീർവേലിയിൽ സ്മാർട്ട് അംഗൻവാടി ktba smart anganvadi നീർവേലി സ്മാർട്ട് അംഗൻവാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നുകൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലിയിൽ സ്മാർട്ട് അംഗൻവാടി കെട്ടിടം ഉദ്​ഘാടനം ചെയ്തു. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് 18 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പഠനമുറി, സ്​റ്റോർ റൂം, അടുക്കള, ശിശുസൗഹൃദ ടോയ്​ലറ്റ്​, കളിസ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ കെട്ടിടോദ്ഘാടനം നിർവഹിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ്​ കെ. പ്രസീത അധ്യക്ഷത വഹിച്ചു. മെംബർമാരായ കെ. ഷിബു, എൻ. തങ്കമണി, അസി. സെക്രട്ടറി യു.വി. ബിന്ദു, കെ.ടി. പ്രണാം, ഒ. ഗംഗാധരൻ, സുധാകരൻ നീർവേലി, വി. അനീഷ്, പി. അനിത, എം.വി. ഭട്ടതിരിപ്പാട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.