കണ്ണൂർ: മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഒപ്പം നീറ്റ് റാങ്ക് നേടിയ നാല് വിദ്യാർഥികളെയും സംസ്ഥാന തല പ്രതിഭകളെയും ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ രണ്ടു ദിവസങ്ങളിലായാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. ആദ്യദിന പരിപാടി കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.കെ. പത്മനാഭൻ, പഞ്ചായത്ത് മെംബർ പി.പി. മുനീറ, പി.ടി.എ പ്രസിഡൻറ് പി.പി. ബാബു, മുൻ പ്രിൻസിപ്പൽ ഇ. രത്നാകരൻ, ഹെഡ് മാസ്റ്റർ കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം. മനോജ് കുമാർ സ്വാഗതവും രംഗി രമേഷ് നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന അടുത്ത ഘട്ടം ചൊവ്വാഴ്ച രാവിലെ 11ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.