Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമികച്ച വിജയം നേടിയ...

മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ആദരം

text_fields
bookmark_border
കണ്ണൂർ: മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഒപ്പം നീറ്റ് റാങ്ക് നേടിയ നാല്​ വിദ്യാർഥികളെയും സംസ്ഥാന തല പ്രതിഭകളെയും ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ രണ്ടു ദിവസങ്ങളിലായാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്​. ആദ്യദിന പരിപാടി കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ആർ.കെ. പത്മനാഭൻ, പഞ്ചായത്ത് മെംബർ പി.പി. മുനീറ, പി.ടി.എ പ്രസിഡൻറ്​ പി.പി. ബാബു, മുൻ പ്രിൻസിപ്പൽ ഇ. രത്നാകരൻ, ഹെഡ് മാസ്​റ്റർ കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം. മനോജ് കുമാർ സ്വാഗതവും രംഗി രമേഷ് നന്ദിയും പറഞ്ഞു. എസ്​.എസ്​.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന അടുത്ത ഘട്ടം ചൊവ്വാഴ്ച രാവിലെ 11ന്​ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story