റീജനൽ അനലറ്റിക്കൽ ലബോറട്ടറി തുറന്നു

റീജനൽ അനലറ്റിക്കൽ ലബോറട്ടറി തുറന്നുകൂത്തുപറമ്പ്: ഭക്ഷ്യസുരക്ഷ വകുപ്പിന് കീഴിൽ സർക്കാർ അനുവദിച്ച റീജനൽ അനലറ്റിക്കൽ ലബോറട്ടറി സൻെറർ കൂത്തുപറമ്പിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി കെ.കെ. ശൈലജ ഉദ്​ഘാടനം ചെയ്​തു. കണ്ണൂർ, കാസർകോട്​, വയനാട് ജില്ലകൾക്ക് വേണ്ടിയാണ് കൂത്തുപറമ്പിൽ ലാബ് അനുവദിച്ചത്. നിലവിൽ കോഴിക്കോടുള്ള ലബോറട്ടറിയെയായിരുന്നു ആശ്രയിച്ചിരുന്നത്. പഴം, പച്ചക്കറി, കുടിവെള്ളം, വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കൾ എല്ലാം ഇനി ഇവിടെ നിന്നും പരിശോധിക്കാം. അധികൃതർ പിടിച്ചെടുക്കുന്നത് പരിശോധിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്കും ഭക്ഷ്യവസ്തുക്കളിൽ മായം കലർന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. കൂത്തുപറമ്പ് കണ്ണൂർ റോഡിലെ എസ്.ബി.ഐ കെട്ടിടത്തിലാണ് താൽക്കാലികമായി ലാബ് പ്രവർത്തിക്കുന്നത്. വലിയ വെളിച്ചത്ത് സ്വന്തം കെട്ടിടത്തി​ൻെറ നിർമാണം പൂർത്തിയാകുന്നതോടെ പ്രവർത്തനം അങ്ങോട്ട്​ മാറ്റും. നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.