Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 11:58 PM GMT Updated On
date_range 25 Oct 2020 11:58 PM GMTറീജനൽ അനലറ്റിക്കൽ ലബോറട്ടറി തുറന്നു
text_fieldsbookmark_border
റീജനൽ അനലറ്റിക്കൽ ലബോറട്ടറി തുറന്നുകൂത്തുപറമ്പ്: ഭക്ഷ്യസുരക്ഷ വകുപ്പിന് കീഴിൽ സർക്കാർ അനുവദിച്ച റീജനൽ അനലറ്റിക്കൽ ലബോറട്ടറി സൻെറർ കൂത്തുപറമ്പിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്ക് വേണ്ടിയാണ് കൂത്തുപറമ്പിൽ ലാബ് അനുവദിച്ചത്. നിലവിൽ കോഴിക്കോടുള്ള ലബോറട്ടറിയെയായിരുന്നു ആശ്രയിച്ചിരുന്നത്. പഴം, പച്ചക്കറി, കുടിവെള്ളം, വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കൾ എല്ലാം ഇനി ഇവിടെ നിന്നും പരിശോധിക്കാം. അധികൃതർ പിടിച്ചെടുക്കുന്നത് പരിശോധിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്കും ഭക്ഷ്യവസ്തുക്കളിൽ മായം കലർന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. കൂത്തുപറമ്പ് കണ്ണൂർ റോഡിലെ എസ്.ബി.ഐ കെട്ടിടത്തിലാണ് താൽക്കാലികമായി ലാബ് പ്രവർത്തിക്കുന്നത്. വലിയ വെളിച്ചത്ത് സ്വന്തം കെട്ടിടത്തിൻെറ നിർമാണം പൂർത്തിയാകുന്നതോടെ പ്രവർത്തനം അങ്ങോട്ട് മാറ്റും. നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story