ആമ്പിലാട്ട്​ പുലിയെ കണ്ടതായി അഭ്യൂഹം

ആമ്പിലാട്ട്​ പുലിയെ കണ്ടതായി അഭ്യൂഹം ktba leoperd പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായതിനെ തുടർന്ന് ആമ്പിലാട് പ്രദേശത്ത് തിരച്ചിൽ നടത്തുന്നുകൂത്തുപറമ്പ്: ആമ്പിലാട് കളരിയാൽ കാവിന് സമീപം വീട്ടുപറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്​ച ഉച്ച ര​േണ്ടാടെ തൈപ്പറമ്പത്ത് വീട്ടിൽ അർഷിത വീട്ടുവളപ്പിൽ വസ്ത്രങ്ങൾ അലക്കുന്നതിനിടയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി പറയുന്നത്. വീട്ടുകാർ പുലിയുടെ ശബ്​ദ​ം കേട്ടതായും പറയുന്നു. കൂത്തുപറമ്പ് പൊലീസ് സ്​റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് എ.എസ്.ഐ അനിൽ കുമാറി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീടി​ൻെറ ചുറ്റുപാടുള്ള കാട്ടിൽ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി വീട്ടുകാർ പറഞ്ഞു. കൊട്ടിയൂർ ഫോറസ്​റ്റ്​ റേഞ്ചിലെ ബി.എഫ്.ഒ സിജേഷ്, വാച്ചർ വി.സി. വിജിലേഷ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.