Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2020 11:58 PM GMT Updated On
date_range 22 Oct 2020 11:58 PM GMTആമ്പിലാട്ട് പുലിയെ കണ്ടതായി അഭ്യൂഹം
text_fieldsbookmark_border
ആമ്പിലാട്ട് പുലിയെ കണ്ടതായി അഭ്യൂഹം ktba leoperd പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായതിനെ തുടർന്ന് ആമ്പിലാട് പ്രദേശത്ത് തിരച്ചിൽ നടത്തുന്നുകൂത്തുപറമ്പ്: ആമ്പിലാട് കളരിയാൽ കാവിന് സമീപം വീട്ടുപറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്ച ഉച്ച രേണ്ടാടെ തൈപ്പറമ്പത്ത് വീട്ടിൽ അർഷിത വീട്ടുവളപ്പിൽ വസ്ത്രങ്ങൾ അലക്കുന്നതിനിടയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി പറയുന്നത്. വീട്ടുകാർ പുലിയുടെ ശബ്ദം കേട്ടതായും പറയുന്നു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് എ.എസ്.ഐ അനിൽ കുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീടിൻെറ ചുറ്റുപാടുള്ള കാട്ടിൽ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി വീട്ടുകാർ പറഞ്ഞു. കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിലെ ബി.എഫ്.ഒ സിജേഷ്, വാച്ചർ വി.സി. വിജിലേഷ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story