വൈദ്യുതി മുടങ്ങും മട്ടന്നൂര്‍: കെ.എസ്.ടി.പി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പ് മുതല്‍ ഗാന്ധി റോഡ്, ലയണ്‍സ് ഹാള്‍ റോഡ്, പൊലീസ് സ്റ്റേഷന്, കൊക്കയില്‍, മുനിസിപ്പല്‍ ഓഫിസ്, മലബാര്‍ പ്ലാസ, ഗവ. ആശുപത്രി ഭാഗം, കണ്ണൂര്‍ റോഡില്‍ എല്‍.ഐ.സി ഓഫിസ് വരെയുള്ള ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.നാപ്കിന് ഡിസ്പ്ലോര്‍ യന്ത്രം സ്ഥാപിച്ചുമട്ടന്നൂര്: നഗരസഭയിലെ വിവിധസ്ഥലങ്ങളില്‍ സാനിറ്ററി നാപ്കിന് ഡിസ്പ്ലോര്‍ സ്ഥാപിച്ചു. എട്ട് സ്ഥലങ്ങളിലാണ് ഡിസ്പ്ലോര്‍ യന്ത്രം സ്ഥാപിച്ചത്. കംഫര്‍ട്ട് സ്റ്റേഷനില്‍ നഗരസഭ ചെയര്പേഴ്സൻ അനിത വേണു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എ.കെ. സുരേഷ് കുമാര്‍, വി.പി. ഇസ്മായില്‍, കൗണ്‍സിലര്‍മാരായ വി.കെ. സുഗതന്, കെ.വി. ജയചന്ദ്രന്, പി.വി. ധനലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.mtr-napking anithavenuസാനിറ്ററി നാപ്കിന് ഡിസ്പ്ലോര്‍ യന്ത്രം നഗരസഭ ചെയര്പേഴ്സൻ അനിത വേണു ഉദ്ഘാടനം ചെയ്യുന്നുമട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരം ഇൻറര്‍ലോക്ക് ചെയ്യുംമട്ടന്നൂര്: മഴക്കാലത്തും മറ്റും കാല്‍നടപോലും ദുസ്സഹമാകുന്ന മട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരം ഇൻറര്‍ലോക്ക് ചെയ്യാന്‍ നഗരസഭ തീരുമാനം. മാര്‍ക്കറ്റ് പരിസരം മുതല്‍ പഴയ മാവേലി സ്റ്റോര്‍ വരെയുള്ള ഭാഗങ്ങളിലാണ് ഇൻറര്‍ലോക്ക് ചെയ്യുന്നത്. പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് നഗരസഭ ചെയര്പേഴ്സൻ അനിത വേണു പറഞ്ഞു. 18 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.mtr-markat parisaram interlock ഇൻറര്‍ലോക്ക് ചെയ്യുന്ന മാര്‍ക്കറ്റ് പരിസരം മട്ടന്നൂർ നഗരസഭ അധികൃതർ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.