Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങും മട്ടന്നൂര്‍: കെ.എസ്.ടി.പി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇരിട്ടി റോഡില്‍ പെട്രോള്‍ പമ്പ് മുതല്‍ ഗാന്ധി റോഡ്, ലയണ്‍സ് ഹാള്‍ റോഡ്, പൊലീസ് സ്‌റ്റേഷന്‍, കൊക്കയില്‍, മുനിസിപ്പല്‍ ഓഫിസ്, മലബാര്‍ പ്ലാസ, ഗവ. ആശുപത്രി ഭാഗം, കണ്ണൂര്‍ റോഡില്‍ എല്‍.ഐ.സി ഓഫിസ് വ​രെയുള്ള ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.നാപ്കിന്‍ ഡിസ്‌പ്ലോര്‍ യന്ത്രം സ്​ഥാപിച്ചുമട്ടന്നൂര്‍: നഗരസഭയിലെ വിവിധസ്ഥലങ്ങളില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പ്ലോര്‍ സ്ഥാപിച്ചു. എട്ട് സ്ഥലങ്ങളിലാണ് ഡിസ്‌പ്ലോര്‍ യന്ത്രം സ്ഥാപിച്ചത്. കംഫര്‍ട്ട്​ സ്​റ്റേഷനില്‍ നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു ഉദ്ഘാടനം ചെയ്തു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്മാരായ എ.കെ. സുരേഷ് കുമാര്‍, വി.പി. ഇസ്മായില്‍, കൗണ്‍സിലര്‍മാരായ വി.കെ. സുഗതന്‍, കെ.വി. ജയചന്ദ്രന്‍, പി.വി. ധനലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.mtr-napking anithavenuസാനിറ്ററി നാപ്കിന്‍ ഡിസ്‌പ്ലോര്‍ യന്ത്രം നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു ഉദ്ഘാടനം ചെയ്യുന്നുമട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരം ഇൻറര്‍ലോക്ക് ചെയ്യുംമട്ടന്നൂര്‍: മഴക്കാലത്തും മറ്റും കാല്‍നടപോലും ദുസ്സഹമാകുന്ന മട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരം ഇൻറര്‍ലോക്ക് ചെയ്യാന്‍ നഗരസഭ തീരുമാനം. മാര്‍ക്കറ്റ് പരിസരം മുതല്‍ പഴയ മാവേലി സ്​റ്റോര്‍ വരെയുള്ള ഭാഗങ്ങളിലാണ് ഇൻറര്‍ലോക്ക് ചെയ്യുന്നത്. പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു പറഞ്ഞു. 18 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.mtr-markat parisaram interlock ഇൻറര്‍ലോക്ക് ചെയ്യുന്ന മാര്‍ക്കറ്റ് പരിസരം മട്ടന്നൂർ നഗരസഭ അധികൃതർ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story