ചത്ത പോത്തിനെ തോട്ടിൽതള്ളി

ചത്ത പോത്തിനെ തോട്ടിൽതള്ളിPOTH DEAD BODY ചത്ത പോത്തിനെ തോട്ടിൽതള്ളിയ നിലയിൽ പാപ്പിനിശ്ശേരി: ചത്ത പോത്തിനെ തോട്ടിൽ തള്ളി. തുരുത്തി മുണ്ടോ കണ്ടിതോട്ടിലാണ്​ സാമൂഹികദ്രോഹികൾ ചത്ത പോത്തിനെ തള്ളിയത്. പരിസരവാസികളും വഴിയാത്രക്കാരും ദുർഗന്ധം കൊണ്ട് പൊറുതിമൂട്ടിയ നിലയിലാണ്​. കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയാണ് പോത്തിനെ തോട്ടിൽ തള്ളിയത്. ഞായറാഴ്ച രാവിലെ മുതൽ ദുർഗന്ധം വമിച്ചതുകൊണ്ടാണ്​ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്​​. മാലിന്യം തള്ളൽ പതിവായിരിക്കുകയാണ്​. ഇവിടെ കക്കൂസ് മാലിന്യം തള്ളിയത് അടുത്ത കാലത്തായിരുന്നു. സംഭവത്തിൽ പി.കെ.എസ് പാപ്പിനിശ്ശേരി ഈസ്​റ്റ്​ വില്ലേജ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ടി. അജയൻ അധ്യക്ഷത വഹിച്ചു. സി.എച്ച്​. പ്രമോദ്, ഇ. രാഘവൻ, എ.വി. സത്യൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.