ചത്ത പോത്തിനെ തോട്ടിൽതള്ളിPOTH DEAD BODY ചത്ത പോത്തിനെ തോട്ടിൽതള്ളിയ നിലയിൽ പാപ്പിനിശ്ശേരി: ചത്ത പോത്തിനെ തോട്ടിൽ തള്ളി. തുരുത്തി മുണ്ടോ കണ്ടിതോട്ടിലാണ് സാമൂഹികദ്രോഹികൾ ചത്ത പോത്തിനെ തള്ളിയത്. പരിസരവാസികളും വഴിയാത്രക്കാരും ദുർഗന്ധം കൊണ്ട് പൊറുതിമൂട്ടിയ നിലയിലാണ്. കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയാണ് പോത്തിനെ തോട്ടിൽ തള്ളിയത്. ഞായറാഴ്ച രാവിലെ മുതൽ ദുർഗന്ധം വമിച്ചതുകൊണ്ടാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. മാലിന്യം തള്ളൽ പതിവായിരിക്കുകയാണ്. ഇവിടെ കക്കൂസ് മാലിന്യം തള്ളിയത് അടുത്ത കാലത്തായിരുന്നു. സംഭവത്തിൽ പി.കെ.എസ് പാപ്പിനിശ്ശേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ടി. അജയൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. പ്രമോദ്, ഇ. രാഘവൻ, എ.വി. സത്യൻ എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 12:01 AM GMT Updated On
date_range 2020-10-19T05:31:44+05:30ചത്ത പോത്തിനെ തോട്ടിൽതള്ളി
text_fieldsNext Story