പ്രസിഡൻറിന്​ കോവിഡ്​; പായം പഞ്ചായത്ത് അടച്ചു

പ്രസിഡൻറിന്​ കോവിഡ്​; പായം പഞ്ചായത്ത് അടച്ചു ഇരിട്ടി: പായം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ എൻ. അശോകന് കോവിഡ് സ്ഥിരീകരിച്ചു. മാടത്തിയിൽ നടന്ന ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പായം പഞ്ചായത്ത്‌ ഓഫിസ് മൂന്നുദിവസം അടച്ചിട്ടു. പ്രസിഡൻറുമായി സമ്പർക്കത്തിലുള്ളവർ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.