'വീടാണ്​ വിദ്യാലയം' രക്ഷാകർതൃ ശാക്​തീകരണത്തിന്​​ തുടക്കം

'വീടാണ്​ വിദ്യാലയം' രക്ഷാകർതൃ ശാക്​തീകരണത്തിന്​​ തുടക്കം...............must..................ധർമടം: 'വീടാണ്​ വിദ്യാലയം' രക്ഷാകർതൃ ശാക്​തീകരണ ഒാൺലൈൻ പരിപാടിക്ക്​ തലശ്ശേരി സൗത്ത്​ ഉപജില്ലയിൽ​​ തുടക്കമായി. പരിപാടിയുടെ ഉദ്​ഘാടനം ഒാൺലൈനിലൂടെ ധർമടം ബേസിക്​ യു.പി സ്​കൂളിലെ രക്ഷിതാക്കൾക്ക്​ ക്ലാസ്​ നൽകി പഞ്ചായത്ത്​ പ്രസിഡൻറ്​ ബേബി സരോജം നിർവഹിച്ചു. വിദ്യാർഥികൾക്കുള്ള ഒാൺലൈൻ പഠനവുമായി ബന്ധപ്പെട്ട്​ രക്ഷിതാക്കളിലുള്ള ആശങ്കയും ഉത്​കണ്​ഠയും ദുരീകരിക്കുക്ക എന്നതാണ്​ പദ്ധതിയുടെ ലക്ഷ്യം. തലശ്ശേരി സൗത്ത്​ ഉപജില്ല ഒാഫിസർ എം.പി. ബീന അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡയറ്റ്​ െലക്​ചററർ ഗോപാലകൃഷ്​ണ മാസ്​റ്റർ ക്ലാസിന് നേതൃത്വം നൽകി. തലശ്ശേരി സൗത്ത്​ ബി.പി.സി പി.ഒ. ശ്രീരഞ്​ജന, കെ. രാജേഷ്​, പി.ടി.എ പ്രസിഡൻറ്​ ഹാരിസ്​, മദർ പി.ടി.എ പ്രസിഡൻറ്​ നസ്​റിയ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സൽമ ടീച്ചർ സ്വാഗതവും എസ്​.ആർ.ജി കൺവീനർ അനിത വടവതി നന്ദിയും പറഞ്ഞു. ക്ലാസിൽ 52 രക്ഷിതാക്കൾ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.