Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2020 11:58 PM GMT Updated On
date_range 13 Oct 2020 11:58 PM GMT'വീടാണ് വിദ്യാലയം' രക്ഷാകർതൃ ശാക്തീകരണത്തിന് തുടക്കം
text_fieldsbookmark_border
'വീടാണ് വിദ്യാലയം' രക്ഷാകർതൃ ശാക്തീകരണത്തിന് തുടക്കം...............must..................ധർമടം: 'വീടാണ് വിദ്യാലയം' രക്ഷാകർതൃ ശാക്തീകരണ ഒാൺലൈൻ പരിപാടിക്ക് തലശ്ശേരി സൗത്ത് ഉപജില്ലയിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഒാൺലൈനിലൂടെ ധർമടം ബേസിക് യു.പി സ്കൂളിലെ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി പഞ്ചായത്ത് പ്രസിഡൻറ് ബേബി സരോജം നിർവഹിച്ചു. വിദ്യാർഥികൾക്കുള്ള ഒാൺലൈൻ പഠനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിലുള്ള ആശങ്കയും ഉത്കണ്ഠയും ദുരീകരിക്കുക്ക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തലശ്ശേരി സൗത്ത് ഉപജില്ല ഒാഫിസർ എം.പി. ബീന അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡയറ്റ് െലക്ചററർ ഗോപാലകൃഷ്ണ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. തലശ്ശേരി സൗത്ത് ബി.പി.സി പി.ഒ. ശ്രീരഞ്ജന, കെ. രാജേഷ്, പി.ടി.എ പ്രസിഡൻറ് ഹാരിസ്, മദർ പി.ടി.എ പ്രസിഡൻറ് നസ്റിയ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സൽമ ടീച്ചർ സ്വാഗതവും എസ്.ആർ.ജി കൺവീനർ അനിത വടവതി നന്ദിയും പറഞ്ഞു. ക്ലാസിൽ 52 രക്ഷിതാക്കൾ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story