കണ്ണൂർ സർവകലാശാല 'ആപത് മിത്ര' പ്രവർത്തനത്തിന്​ തുടക്കം

കണ്ണൂർ: കണ്ണൂർ സർവകലാശാല ഡിസാസ്​റ്റർ മാനേജ്​‍െമൻറ്​ ടീം 'ആപത് മിത്ര'യുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വി.സി. പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പ്രവർത്തനോദ്​ഘാടനം നിർവഹിച്ചു. ആപത് മിത്രയുടെ ലോഗോയും വി.സി പ്രകാശനം ചെയ്തു. നിലവിൽ 1500 വളൻറിയർമാർ ആപത് മിത്രയിൽ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്. വളൻറിയർമാർക്ക് സർവകലാശാലയുടെ നേതൃത്വത്തിൽ ഓൺലൈൻ ഓറിയ​േൻറഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ദുരന്ത ലഘൂകരണ മേഖലയിലെ വിദഗ്​ധർ വിഷയം അവതരിപ്പിച്ചു. കില നടത്തുന്ന റാപ്പിഡ് ​െറസ്​പോൺസ്​ ട്രെയ്​നിങ്​ പൂർത്തീകരിച്ച വളൻറിയർമാരാണ് ആപത് മിത്രയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. നാല് പ്രോജക്ട്​ കോഒാഡിനേറ്റർമാരാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ലോക്​ഡൗൺ കാലത്തും തുടർന്നും യൂനിവേഴ്​സിറ്റിക്ക് കീഴിലെ വിവിധ എൻ.എസ്.എസ് യൂനിറ്റുകൾ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ അവതരണവും ചടങ്ങിൽ നടന്നു. പടം -ലോഗോ -aap mithra logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.