Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:58 PM GMT Updated On
date_range 3 Oct 2020 11:58 PM GMTകണ്ണൂർ സർവകലാശാല 'ആപത് മിത്ര' പ്രവർത്തനത്തിന് തുടക്കം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല ഡിസാസ്റ്റർ മാനേജ്െമൻറ് ടീം 'ആപത് മിത്ര'യുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വി.സി. പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ആപത് മിത്രയുടെ ലോഗോയും വി.സി പ്രകാശനം ചെയ്തു. നിലവിൽ 1500 വളൻറിയർമാർ ആപത് മിത്രയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളൻറിയർമാർക്ക് സർവകലാശാലയുടെ നേതൃത്വത്തിൽ ഓൺലൈൻ ഓറിയേൻറഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ദുരന്ത ലഘൂകരണ മേഖലയിലെ വിദഗ്ധർ വിഷയം അവതരിപ്പിച്ചു. കില നടത്തുന്ന റാപ്പിഡ് െറസ്പോൺസ് ട്രെയ്നിങ് പൂർത്തീകരിച്ച വളൻറിയർമാരാണ് ആപത് മിത്രയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. നാല് പ്രോജക്ട് കോഒാഡിനേറ്റർമാരാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ലോക്ഡൗൺ കാലത്തും തുടർന്നും യൂനിവേഴ്സിറ്റിക്ക് കീഴിലെ വിവിധ എൻ.എസ്.എസ് യൂനിറ്റുകൾ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും ചടങ്ങിൽ നടന്നു. പടം -ലോഗോ -aap mithra logo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story