ലോക്​ഡൗൺ: വ്യാപാരികൾക്കെതിരായ കേസുകൾ പിൻവലിക്കണം

കണ്ണൂർ: ​േലാക്​ഡൗൺ കാലത്ത്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്തതി​ൻെറ പേരിൽ വ്യാപാരികൾക്കെതിരെ പൊലീസ്​ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കണമെന്ന്​ ജില്ല മർച്ചൻറ്​സ്​ ചേംബർ മുഖ്യമന്ത്രിക്ക്​ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക വ്യാപാര മാന്ദ്യതയിൽ വ്യപാരമേഖല കനത്തതകർച്ചയെ നേരിടുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി എല്ലാ കേസുകളും പിൻവലിക്കണമെന്നാണ്​ ആവശ്യം. നല്ലൊരു ശതമാനം വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടലി​ൻെറ വക്കിൽ എത്തിനിൽക്കുകയാണെന്നും ഇതിനിടയിൽ കേസുമായി അലഞ്ഞു നടക്കേണ്ട ദുരവസ്ഥയിലാണ്​ വ്യാപാരികളെന്നും ചൂണ്ടിക്കാട്ടി. ജി.എസ്​.ടി തട്ടിപ്പ്​ തടയാനെന്ന പേരിൽ എല്ലാ താലൂക്കുകളിലും പ്രത്യേക സ്​ക്വാഡിനെ നിയോഗിച്ച്​ വ്യാപാര സ്ഥാപനങ്ങൾ പരിശോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രസിഡൻറ്​ വി.എം. അഷറഫും ജനറൽ ​െസക്രട്ടറി കെ. ഷാജിദും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.