Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:59 PM GMT Updated On
date_range 29 Sep 2020 11:59 PM GMTലോക്ഡൗൺ: വ്യാപാരികൾക്കെതിരായ കേസുകൾ പിൻവലിക്കണം
text_fieldsbookmark_border
കണ്ണൂർ: േലാക്ഡൗൺ കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൻെറ പേരിൽ വ്യാപാരികൾക്കെതിരെ പൊലീസ് ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് ജില്ല മർച്ചൻറ്സ് ചേംബർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക വ്യാപാര മാന്ദ്യതയിൽ വ്യപാരമേഖല കനത്തതകർച്ചയെ നേരിടുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി എല്ലാ കേസുകളും പിൻവലിക്കണമെന്നാണ് ആവശ്യം. നല്ലൊരു ശതമാനം വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടലിൻെറ വക്കിൽ എത്തിനിൽക്കുകയാണെന്നും ഇതിനിടയിൽ കേസുമായി അലഞ്ഞു നടക്കേണ്ട ദുരവസ്ഥയിലാണ് വ്യാപാരികളെന്നും ചൂണ്ടിക്കാട്ടി. ജി.എസ്.ടി തട്ടിപ്പ് തടയാനെന്ന പേരിൽ എല്ലാ താലൂക്കുകളിലും പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് വ്യാപാര സ്ഥാപനങ്ങൾ പരിശോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രസിഡൻറ് വി.എം. അഷറഫും ജനറൽ െസക്രട്ടറി കെ. ഷാജിദും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story