എം.എസ്.എഫ് ഇരിട്ടി താലൂക്ക് ഓഫിസ് മാർച്ചിൽ ഉന്തൂം തള്ളും

ഇരിട്ടി: സ്വർണക്കടത്ത്​ കേസിൽ മന്ത്രി കെ.ടി. ജലീലി​ൻെറ രാജിയാവശ്യപ്പെട്ട് എം.എസ്.എഫ് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. മാർച്ച് പുതിയ സ്​റ്റാൻഡ്​ റോഡിൽ പൊലീസ് ബാരിക്കേഡ്​ സ്ഥാപിച്ച് തടഞ്ഞു. പ്രകടനമായെത്തിയ പ്രവർത്തകർ ഇത്​ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നേതാക്കളുടെ പ്രസംഗത്തിനുശേഷം വീണ്ടും ബാരിക്കേഡ്​ മറികടക്കാൻ ശ്രമമുണ്ടായി. പൊലീസിനുനേരെ പ്ലാസ്​റ്റിക്ക് കുപ്പികൾ വലിച്ചെറിയുകയും കൊടികെട്ടിയ വടി ഉപയോഗിച്ച് പൊലീസിനെ അടിക്കാനും ശ്രമമുണ്ടായി. ഏറെനേരം സംയമനം പാലിച്ച പൊലീസ് ബാരിക്കേഡ്​ മറികടന്ന് പ്രവർത്തകർക്കുനേരെ നീങ്ങി. അൽപനേരം പൊലീസുമായി ഉന്തും തള്ളും നടന്നെങ്കിലും നേതാക്കൾ ഇടപെട്ട് പ്രശ്‌നം ശാന്തമാക്കി. മാർച്ച്​ നേരിടാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ കനത്ത സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇജാസ് ആറളം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ പി.കെ. നവാസ്, സംസ്ഥാന ട്രഷറർ സി.കെ. നജാസ്, കെ.പി. അജ്മൽ, കെ.പി. റംസാദ്, സമീർ പുന്നാട്, നസീർ നെല്ലൂർ, സിറാജ് പൂക്കോത്ത് എന്നിവർ സംസാരിച്ചു. ഇരിട്ടി സി.ഐ എ.കുട്ടികൃഷ്ണ​ൻെറ നേതൃത്വത്തിൽ മേഖലയിലെ സി.ഐമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ നൂറോളം പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.