ഇരിട്ടി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലിൻെറ രാജിയാവശ്യപ്പെട്ട് എം.എസ്.എഫ് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. മാർച്ച് പുതിയ സ്റ്റാൻഡ് റോഡിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. പ്രകടനമായെത്തിയ പ്രവർത്തകർ ഇത് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നേതാക്കളുടെ പ്രസംഗത്തിനുശേഷം വീണ്ടും ബാരിക്കേഡ് മറികടക്കാൻ ശ്രമമുണ്ടായി. പൊലീസിനുനേരെ പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയുകയും കൊടികെട്ടിയ വടി ഉപയോഗിച്ച് പൊലീസിനെ അടിക്കാനും ശ്രമമുണ്ടായി. ഏറെനേരം സംയമനം പാലിച്ച പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർക്കുനേരെ നീങ്ങി. അൽപനേരം പൊലീസുമായി ഉന്തും തള്ളും നടന്നെങ്കിലും നേതാക്കൾ ഇടപെട്ട് പ്രശ്‌നം ശാന്തമാക്കി. മാർച്ച് നേരിടാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ കനത്ത സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇജാസ് ആറളം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, സംസ്ഥാന ട്രഷറർ സി.കെ. നജാസ്, കെ.പി. അജ്മൽ, കെ.പി. റംസാദ്, സമീർ പുന്നാട്, നസീർ നെല്ലൂർ, സിറാജ് പൂക്കോത്ത് എന്നിവർ സംസാരിച്ചു. ഇരിട്ടി സി.ഐ എ.കുട്ടികൃഷ്ണൻെറ നേതൃത്വത്തിൽ മേഖലയിലെ സി.ഐമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ നൂറോളം പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:58 PM GMT Updated On
date_range 2020-09-29T05:28:56+05:30എം.എസ്.എഫ് ഇരിട്ടി താലൂക്ക് ഓഫിസ് മാർച്ചിൽ ഉന്തൂം തള്ളും
text_fieldsNext Story