തരിശിൽ പൊന്നുവിളഞ്ഞു; വെള്ളുവ വയലിൽ കൊയ്​ത്തുത്സവം

ഇരിക്കൂർ: 12 വർഷത്തോളം തരിശായിക്കിടന്ന ചേടിച്ചേരി വെള്ളുവ വയലിൽ നൂറുമേനി വിളവ്. കൊയ്​ത്തുത്സവം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.ടി. അനസ് ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സി. രാജീവൻ അധ്യക്ഷത വഹിച്ചു. പാടശേഖര സെക്രട്ടറി കെ.പി. മുസ്​തഫ സ്വാഗതം പറഞ്ഞു. കൃഷി ഓഫിസർ ടി.വി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും ഒരുക്കിയ സംയുക്ത പദ്ധതിയിൽ അഞ്ച്​ ഹെക്​ടർ തരിശു സ്ഥലത്താണ് കൃഷി ഇറക്കിയത്. പദ്ധതിപ്രകാരം കുമ്മായവും വിത്തും അനുവദിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ്​ കാർഷികപ്രവൃത്തി നടത്തിയത്. കാലം തെറ്റിപ്പെയ്​ത മഴയും രോഗവും കാട്ടുപന്നിയും പ്രശ്​നമായെങ്കിലും നെൽകൃഷിക്ക് വിള ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നതിനാൽ നഷ്​ടപരിഹാരം നൽകാൻ കഴിയുമെന്ന് കൃഷി ഓഫിസർ പറഞ്ഞു. നെൽകൃഷി തുടരാനാണ് പാടശേഖരസമിതി തീരുമാനം. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ടില്ലർ വാങ്ങി രണ്ടാം വിളക്കാലത്ത് പച്ചക്കറി കൃഷിയിറക്കും. കൊയ്​ത്തുത്സവത്തിൽ വാർഡ് മെംബർ പി.വി. പ്രേമലത, ബാബുരാജ് എന്നിവർ സംസാരിച്ചു. ദാമോദരൻ മാസ്​റ്റർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.