ലിഫ്​റ്റിൽ കുടുങ്ങിയ വീട്ടമ്മയെ രക്ഷപ്പെടുത്തി

കണ്ണൂർ: പള്ളിക്കുളത്തെ നെസ്​റ്റ്​​ അപ്പാർട്​മൻെറിലെ താമസക്കാരിയായ വീട്ടമ്മ ലിഫ്​റ്റിൽ കുടുങ്ങി. രണ്ടാം നിലയിലെ ലിഫ്​റ്റിലാണ്​ ഫ്ലാറ്റിലെ താമസക്കാരിയായ പി.എം. സന്ധ്യ​ ഞായറാഴ്​ച ഉച്ച​ 1.10ഒാടെ കുടുങ്ങിയത​്​. അസി. സ്​റ്റേഷൻ ഒാഫിസർ ഇ. ഉണ്ണികൃഷ്​ണ​ൻെറ നേതൃത്വത്തിൽ കണ്ണൂരിൽനിന്നെത്തിയ ഫയർഫോഴ്​സാണ്​​ ഇവരെ രക്ഷപ്പെടുത്തിയത്​. ഹൈഡ്രോളിക്​ കട്ടർ ഉപയോഗിച്ച്​ ഡോർ നീക്കിയാണ്​ ഇവരെ പുറത്തെത്തിച്ചത്​. സീനിയർ ഫയർ റെസ്​ക്യൂ ഒാഫിസർ കെ.കെ. ദിലീഷ്​, ഫയർ റെസ്​ക്യൂ ഒാഫിസർമാരായ എം. സുനീഷ്​, എം.കെ. റിജിൽ, എസ്​. അജീഷ്​, സുനിൽകുമാർ, ഹോംഗാർഡ്​ അനിൽകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.