പഞ്ചായത്തുകളില്‍ ഇൻറലിജൻറ് ഇ-ഗവേണന്‍സ്: ഉദ്ഘാടനം ഇന്ന്

കണ്ണൂർ: ഗ്രാമപഞ്ചായത്തുകള്‍ ഇൻറലിജൻറ് ഇ- ഗവേണന്‍സ് സംവിധാനത്തിലേക്കാക്കുന്നതി‍ൻെറ ഭാഗമായി ആരംഭിച്ച ഇൻറഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മൻെറ് സിസ്​റ്റം (ഐ.എല്‍.ജി.എം.എസ്) ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കല്യാശ്ശേരി ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പഞ്ചായത്തുകളില്‍നിന്നു പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സമയബന്ധിതമായി കാര്യക്ഷമതയോടെയും സുതാര്യതയോടെയും ലഭ്യമാക്കുന്നതിന് ഓപണ്‍ സോഴ്‌സ് സാങ്കേതികവിദ്യയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചിട്ടുള്ള പുതിയ സോഫ്റ്റ്​വെയര്‍ സംവിധാനമാണ് ഇൻറഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മൻെറ് സിസ്​റ്റം. സര്‍ക്കാറി​ൻെറ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിലാണ് സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്​ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.