മാട്ടൂലിൽ ഇനി റോഡുകൾക്ക്​ നമ്പറുകൾ

മുഖ്യപാതക്ക് അനുബന്ധമായുള്ള 57 പാതകൾക്ക്​ ഒന്നുമുതൽ ക്രമത്തിലാണ് നമ്പർ നൽകിയിട്ടുള്ളത് പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ റോഡുകളുടെ പേരുകൾക്കുപകരം തെരുവുകൾക്ക്​ നമ്പർ നൽകിയുള്ള പരിഷ്കരണം നടപ്പാക്കി. 2019-20 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ പെടുത്തിയാണ് നഗരവത്​കരണ ഭാഗമായി സ്ട്രീറ്റ് നമ്പർ നൽകാൻ തീരുമാനിച്ചത്. മാട്ടൂൽ -മാടായി പഞ്ചായത്ത് അതിർത്തി മുതൽ സൗത്ത് വരെ ദൈർഘ്യത്തിൽ സ്ഥിതി ചെയ്യുന്ന മുഖ്യപാതക്ക് അനുബന്ധമായി നിർമിച്ച പാതകൾ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. വീടുകൾ, ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് പുതിയ സംവിധാനം കൂടുതൽ ഉപയോഗപ്രദമാകുമെന്ന് മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. മുഹമ്മദലി അറിയിച്ചു. മുഖ്യപാതക്ക് അനുബന്ധമായി 57 പാതകളാണ് നിലവിലുള്ളത്. ഒന്നുമുതൽ ക്രമത്തിലാണ് നമ്പർ നൽകിയിട്ടുള്ളത്. അനുബന്ധ പാതകളിൽ നിന്നുള്ള ഉപപാതകൾക്ക് അനുബന്ധ പാതകളുടെ നമ്പറുക​േളാടൊപ്പം അക്ഷരങ്ങൾ കൂടിച്ചേർത്ത് നൽകുന്നതാണ് അടുത്തഘട്ട നടപടി. തെരുവ് നമ്പറുകൾ സ്ഥാപിക്കുന്ന നടപടി കെ.വി. മുഹമ്മദലി ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.