Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:58 PM GMT Updated On
date_range 25 Sep 2020 11:58 PM GMTമാട്ടൂലിൽ ഇനി റോഡുകൾക്ക് നമ്പറുകൾ
text_fieldsbookmark_border
മുഖ്യപാതക്ക് അനുബന്ധമായുള്ള 57 പാതകൾക്ക് ഒന്നുമുതൽ ക്രമത്തിലാണ് നമ്പർ നൽകിയിട്ടുള്ളത് പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ റോഡുകളുടെ പേരുകൾക്കുപകരം തെരുവുകൾക്ക് നമ്പർ നൽകിയുള്ള പരിഷ്കരണം നടപ്പാക്കി. 2019-20 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ പെടുത്തിയാണ് നഗരവത്കരണ ഭാഗമായി സ്ട്രീറ്റ് നമ്പർ നൽകാൻ തീരുമാനിച്ചത്. മാട്ടൂൽ -മാടായി പഞ്ചായത്ത് അതിർത്തി മുതൽ സൗത്ത് വരെ ദൈർഘ്യത്തിൽ സ്ഥിതി ചെയ്യുന്ന മുഖ്യപാതക്ക് അനുബന്ധമായി നിർമിച്ച പാതകൾ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. വീടുകൾ, ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിയുന്നതിന് പുതിയ സംവിധാനം കൂടുതൽ ഉപയോഗപ്രദമാകുമെന്ന് മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദലി അറിയിച്ചു. മുഖ്യപാതക്ക് അനുബന്ധമായി 57 പാതകളാണ് നിലവിലുള്ളത്. ഒന്നുമുതൽ ക്രമത്തിലാണ് നമ്പർ നൽകിയിട്ടുള്ളത്. അനുബന്ധ പാതകളിൽ നിന്നുള്ള ഉപപാതകൾക്ക് അനുബന്ധ പാതകളുടെ നമ്പറുകേളാടൊപ്പം അക്ഷരങ്ങൾ കൂടിച്ചേർത്ത് നൽകുന്നതാണ് അടുത്തഘട്ട നടപടി. തെരുവ് നമ്പറുകൾ സ്ഥാപിക്കുന്ന നടപടി കെ.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story