മാഹി: മലയാള നാടക പ്രവർത്തകരുടെയും നാടക പ്രേമികളുടെയും ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ (എൽ.എൻ.വി) കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സ്കൂൾ യുവജനോത്സവം സംഘടിപ്പിക്കും. എൽ.പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലാണ് പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 30ഒാളം വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടുത്തിയ മത്സരം സർഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടത്തുക. മാഹിയുൾപ്പെടെ കേരളത്തിൽ 15 സോണുകളിലും ജി.സി.സി രാജ്യങ്ങളിൽ ആറ് സോണിലും മറ്റു രാജ്യങ്ങളിലെ കുട്ടികൾക്കായി ഒരു സോണിലുമായി 22 സോണുകളിൽ ആദ്യഘട്ട മത്സരവും ശേഷം ഈ മത്സരത്തിൽ വിജയിക്കുന്നവർ ഗ്രാൻഡ് ഫൈനലിലും മത്സരിക്കും. ബഹ്റൈനിലെ മലയാളി സംസ്കാരിക പ്രവർത്തകൻ മോഹൻരാജ് ചെയർമാനും നാടക-ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് ജനറൽ കൺവീനറുമായ 70 അംഗ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നൽകുന്നത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് യുവജനോത്സവം നടക്കുക. കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാൻ 971506610426, 91 9847096392 എന്നീ നമ്പറുകളിൽ വാട്സ് ആപ് വഴി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.