Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓൺലൈൻ സ്കൂൾ...

ഓൺലൈൻ സ്കൂൾ യുവജനോത്സവം

text_fields
bookmark_border
മാഹി: മലയാള നാടക പ്രവർത്തകരുടെയും നാടക പ്രേമികളുടെയും ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ (എൽ.എൻ.വി) കുട്ടികൾക്ക്​ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സ്കൂൾ യുവജനോത്സവം സംഘടിപ്പിക്കും. എൽ.പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലാണ് പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 30ഒാളം വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടുത്തിയ മത്സരം സർഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ്​ നടത്തുക. മാഹിയുൾപ്പെടെ കേരളത്തിൽ 15 സോണുകളിലും ജി.സി.സി രാജ്യങ്ങളിൽ ആറ് സോണിലും മറ്റു രാജ്യങ്ങളിലെ കുട്ടികൾക്കായി ഒരു സോണിലുമായി 22 സോണുകളിൽ ആദ്യഘട്ട മത്സരവും ശേഷം ഈ മത്സരത്തിൽ വിജയിക്കുന്നവർ ഗ്രാൻഡ്​ ഫൈനലിലും മത്സരിക്കും. ബഹ്​റൈനിലെ മലയാളി സംസ്കാരിക പ്രവർത്തകൻ മോഹൻരാജ് ചെയർമാനും നാടക-ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് ജനറൽ കൺവീനറുമായ 70 അംഗ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നൽകുന്നത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് യുവജനോത്സവം നടക്കുക. കുട്ടികൾക്ക് രജിസ്​റ്റർ ചെയ്യാൻ 971506610426, 91 9847096392 എന്നീ നമ്പറുകളിൽ വാട്സ് ​ആപ് വഴി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story