ഉരുവച്ചാൽ: ഹയർ സെക്കൻഡറി എൻ.എസ്.എസ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂനിറ്റിനുള്ള പുരസ്കാരം ശിവപുരം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫിസറായി എസ്.ബി. ഷിനോയിയെ തിരഞ്ഞെടുത്തു. മൂന്ന് വർഷങ്ങളിൽ ജില്ല -സംസ്ഥാന തലങ്ങളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. മൂന്ന് വർഷങ്ങളിൽ ഭവനരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കാൻ യൂനിറ്റിന് സാധിച്ചിരുന്നു. ഇതുവഴി ശിവപുരം സ്കൂളിലെ ഒമ്പതു കുട്ടികൾക്കാണ് താമസിക്കാനുള്ള സ്നേഹവീടുകൾ ഒരുക്കിയത്. കണ്ണൂർ ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പുകൾ, സന്നദ്ധ സംഘടനകളുമായി സഹകരിച്ച് കേശദാന ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായി. എൻ.എസ്.എസ് ഹരിത ഗ്രാമമായ അയ്യല്ലൂരിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, തുണിസഞ്ചി വിതരണം, അംഗൻവാടിയിൽ സ്നേഹ സമ്മാന വിതരണം, സ്കൂളിലും പുറത്തും നടത്തിയ പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനങ്ങൾ എന്നിവയും ശ്രദ്ധയാകർഷിച്ചു. മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 2018ലും 2019ലും മട്ടന്നൂർ ക്ലസ്റ്ററിലെ മികച്ച യൂനിറ്റിനുള്ള പുരസ്കാരം യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കും ലഭിച്ചിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഒ.കെ. ബിന്ദു, പി.ടി.എ പ്രസിഡൻറുമാരായ കെ. ഗോപി, ടി. അബ്ദുൽ ലത്തീഫ്, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ ഇടപെടൽ സ്കൂളിനെ പുരസ്കാര നേട്ടത്തിലേക്കെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.