Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവാർഡ് നേട്ടത്തിൽ...

അവാർഡ് നേട്ടത്തിൽ ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ

text_fields
bookmark_border
ഉരുവച്ചാൽ: ഹയർ സെക്കൻഡറി എൻ.എസ്.എസ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂനിറ്റിനുള്ള പുരസ്‌കാരം ശിവപുരം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫിസറായി എസ്​.ബി. ഷിനോയിയെ തിരഞ്ഞെടുത്തു. മൂന്ന് വർഷങ്ങളിൽ ജില്ല -സംസ്ഥാന തലങ്ങളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. മൂന്ന് വർഷങ്ങളിൽ ഭവനരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കാൻ യൂനിറ്റിന് സാധിച്ചിരുന്നു. ഇതുവഴി ശിവപുരം സ്കൂളിലെ ഒമ്പതു കുട്ടികൾക്കാണ് താമസിക്കാനുള്ള സ്നേഹവീടുകൾ ഒരുക്കിയത്. കണ്ണൂർ ജനറൽ ആശുപത്രി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച്​ രക്തദാന ക്യാമ്പുകൾ, സന്നദ്ധ സംഘടനകളുമായി സഹകരിച്ച് കേശദാന ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായി. എൻ.എസ്.എസ് ഹരിത ഗ്രാമമായ അയ്യല്ലൂരിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, തുണിസഞ്ചി വിതരണം, അംഗൻവാടിയിൽ സ്നേഹ സമ്മാന വിതരണം, സ്കൂളിലും പുറത്തും നടത്തിയ പ്ലാസ്​റ്റിക് വിമുക്ത പ്രവർത്തനങ്ങൾ എന്നിവയും ശ്രദ്ധയാകർഷിച്ചു. മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച്​ 2018ലും 2019ലും മട്ടന്നൂർ ക്ലസ്​റ്ററിലെ മികച്ച യൂനിറ്റിനുള്ള പുരസ്‍കാരം യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കും ലഭിച്ചിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഒ.കെ. ബിന്ദു, പി.ടി.എ പ്രസിഡൻറുമാരായ കെ. ഗോപി, ടി. അബ്​ദുൽ ലത്തീഫ്, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ ഇടപെടൽ സ്കൂളിനെ പുരസ്‌കാര നേട്ടത്തിലേക്കെത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story