എടക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടത്തിന് അനുമതി

കണ്ണൂർ: ആറ്റടപ്പയിലെ എടക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്​ പുതിയ കെട്ടിടത്തിന്​ അനുമതി. 45 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനാണ്​ അനുമതിയായത്​. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്​. നിലവിലുള്ള കെട്ടിടത്തി​ൻെറ ഒന്നാംനിലയായിട്ടാണ് പുതിയ കെട്ടിടം. കുടുംബാരോഗ്യ കേന്ദ്രം വികസന സമിതി മന്ത്രിക്ക് നൽകിയ നിവേദനത്തി​ൻെറ ഭാഗമാണ് പുതിയ പദ്ധതി. 311 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം ആറുമാസം കൊണ്ട് പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക്​ നൽകും. അടുത്ത ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി രാവിലെ ഒമ്പതു മുതൽ ആറുവരെ ചികിത്സ ഉറപ്പുവരുത്തും. ഇതിനായി മൂന്ന്​ ഡോക്ടർമാരുടെയും അധിക പാരാമെഡിക്കൽ സ്​റ്റാഫി​ൻെറയും സേവനം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.