Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:59 PM GMT Updated On
date_range 20 Sep 2020 11:59 PM GMTഎടക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടത്തിന് അനുമതി
text_fieldsbookmark_border
കണ്ണൂർ: ആറ്റടപ്പയിലെ എടക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടത്തിന് അനുമതി. 45 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനാണ് അനുമതിയായത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. നിലവിലുള്ള കെട്ടിടത്തിൻെറ ഒന്നാംനിലയായിട്ടാണ് പുതിയ കെട്ടിടം. കുടുംബാരോഗ്യ കേന്ദ്രം വികസന സമിതി മന്ത്രിക്ക് നൽകിയ നിവേദനത്തിൻെറ ഭാഗമാണ് പുതിയ പദ്ധതി. 311 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം ആറുമാസം കൊണ്ട് പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് നൽകും. അടുത്ത ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി രാവിലെ ഒമ്പതു മുതൽ ആറുവരെ ചികിത്സ ഉറപ്പുവരുത്തും. ഇതിനായി മൂന്ന് ഡോക്ടർമാരുടെയും അധിക പാരാമെഡിക്കൽ സ്റ്റാഫിൻെറയും സേവനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story