ബഫര്‍ സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് കൊട്ടിയൂര്‍ സംരക്ഷണ സമിതി

കേളകം: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തി​ൻെറ കരട് വിജ്ഞാപനത്തി​ൻെറ പശ്ചാത്തലത്തില്‍ കൊട്ടിയൂര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സമിതി ചെയര്‍മാന്‍ ഫാ. തോമസ് മണക്കുന്നേലി​ൻെറ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ അശാസ്ത്രീയമായി പ്രഖ്യാപിച്ച ബഫര്‍ സോണ്‍ പിന്‍വലിക്കുക, വനാതിര്‍ത്തി സീറോ പോയൻറായി ചുരുക്കുക, ബഫര്‍ സോണ്‍ വനാതിര്‍ത്തി മാത്രമായി ചുരുക്കുക, വനാതിര്‍ത്തി മതില്‍കെട്ടി തിരിക്കുക, പ്രമോട്ടിങ് കമ്മിറ്റിയില്‍ 60 ശതമാനം കര്‍ഷകരെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ യോഗം മുന്നോട്ടുവെച്ചു. ഇതുസംബന്ധിച്ച് പ്രദേശവാസികളെ സംഘടിപ്പിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തയക്കുന്നതിനും തീരുമാനിച്ചു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഇന്ദിര ശ്രീധരന്‍, വൈസ് പ്രസിഡൻറ്​ റോയി നമ്പുടാകം, ജില്‍സ് എം. മേക്കല്‍, പി.സി. രാമകൃഷ്ണന്‍, ബാബു പുലിക്കുഴി, ജോസ് കൊട്ടിയൂര്‍, ജോയി തെക്കേമല, ശശീന്ദ്രന്‍ തുണ്ടിത്തറ, പി.സി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.