Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2020 11:58 PM GMT Updated On
date_range 18 Sep 2020 11:58 PM GMTബഫര്‍ സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് കൊട്ടിയൂര്‍ സംരക്ഷണ സമിതി
text_fieldsbookmark_border
കേളകം: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിൻെറ കരട് വിജ്ഞാപനത്തിൻെറ പശ്ചാത്തലത്തില്‍ കൊട്ടിയൂര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സമിതി ചെയര്മാന് ഫാ. തോമസ് മണക്കുന്നേലിൻെറ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ അശാസ്ത്രീയമായി പ്രഖ്യാപിച്ച ബഫര്‍ സോണ്‍ പിന്‍വലിക്കുക, വനാതിര്‍ത്തി സീറോ പോയൻറായി ചുരുക്കുക, ബഫര്‍ സോണ്‍ വനാതിര്‍ത്തി മാത്രമായി ചുരുക്കുക, വനാതിര്‍ത്തി മതില്‍കെട്ടി തിരിക്കുക, പ്രമോട്ടിങ് കമ്മിറ്റിയില്‍ 60 ശതമാനം കര്‍ഷകരെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ യോഗം മുന്നോട്ടുവെച്ചു. ഇതുസംബന്ധിച്ച് പ്രദേശവാസികളെ സംഘടിപ്പിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തയക്കുന്നതിനും തീരുമാനിച്ചു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്, വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, ജില്‍സ് എം. മേക്കല്‍, പി.സി. രാമകൃഷ്ണന്, ബാബു പുലിക്കുഴി, ജോസ് കൊട്ടിയൂര്‍, ജോയി തെക്കേമല, ശശീന്ദ്രന് തുണ്ടിത്തറ, പി.സി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story