അനുസ്​മരണ സമ്മേളനം

തലശ്ശേരി: ജമാഅത്തെ ഇസ്​ലാമി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ഗ്രന്ഥകാരനുമായ ഡോ. എ.എൻ.പി. ഉമ്മർകുട്ടിയെ അനുസ്മരിച്ചു. ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരൻ ശൈഖ് മുഹമ്മദ് കാരകുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. മേഖല അധ്യക്ഷൻ യു.പി. സിദ്ദീഖ് മാസ്​റ്റർ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ, ഡി.സി.സി സെക്രട്ടറി അഡ്വ. സി.ടി. സജിത്ത്, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് സാജിദ് നദ്​വി, ലയൺസ് ക്ലബ് സോണൽ ചെയർമാൻ പ്രദീപ്, വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ പ്രസിഡൻറ് പി.എം. അബ്​ദുന്നാസർ, സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ്, എ.എൻ.പി. ഷാഹിദ്, പ്രഫ. എ.പി. സുബൈർ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് എം. അബ്​ദുന്നാസർ സ്വാഗതവും സെക്രട്ടറി സി. അബ്​ദുന്നാസർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.