Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:59 PM GMT Updated On
date_range 16 Sep 2020 11:59 PM GMTഅനുസ്മരണ സമ്മേളനം
text_fieldsbookmark_border
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ഗ്രന്ഥകാരനുമായ ഡോ. എ.എൻ.പി. ഉമ്മർകുട്ടിയെ അനുസ്മരിച്ചു. ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരൻ ശൈഖ് മുഹമ്മദ് കാരകുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. മേഖല അധ്യക്ഷൻ യു.പി. സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ, ഡി.സി.സി സെക്രട്ടറി അഡ്വ. സി.ടി. സജിത്ത്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സാജിദ് നദ്വി, ലയൺസ് ക്ലബ് സോണൽ ചെയർമാൻ പ്രദീപ്, വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ പ്രസിഡൻറ് പി.എം. അബ്ദുന്നാസർ, സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ്, എ.എൻ.പി. ഷാഹിദ്, പ്രഫ. എ.പി. സുബൈർ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് എം. അബ്ദുന്നാസർ സ്വാഗതവും സെക്രട്ടറി സി. അബ്ദുന്നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story