കണ്ണാടിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്നു

കണ്ണാടിപ്പറമ്പ്: . തിങ്കളാഴ്ച പുലർച്ചയോടെ കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ നിടുവാട്ട് റോഡിൽ കലങ്ങോത്ത് ഹൗസിൽ ഉമൈബയുടെ മാലയാണ്​ കവർന്നത്. പുലർച്ച അടുക്കള ഭാഗത്തെ ഗ്രിൽസി​ൻെറ പൂട്ട് തകർത്ത് അകത്തു കയറിയതിനു ശേഷം കിടപ്പ് മുറിയിൽ കടന്ന്​ ഉറങ്ങുകയായിരുന്ന ഉമൈബയുടെ കഴുത്തി​െല സ്വർണ മാല കവരുകയായിരു​ന്നു. കവർച്ച നടക്കുമ്പോൾ ഉമൈബയും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്‌ദം കേട്ട് ഞെട്ടി ഉണരുമ്പോഴേക്കും കവർച്ച നടത്തിയവർ അടുക്കള വാതിൽ വഴി രക്ഷപ്പെട്ടിരുന്നു. മയ്യിൽ എസ്​.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും, ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ മോഷണം നടത്തുന്നതിനായി വീടി​ൻെറ അടുക്കള ഭാഗത്തെ ഗ്രിൽസി​ൻെറ പൂട്ട് തകർക്കാൻ ശ്രമിക്കുന്ന രണ്ടുപേരുടെ വിഡിയോ കിട്ടിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.